ഇന്ത്യയിലെവിടേക്കും ഫ്രീ കാൾ



                   ഫ്രീ എന്ന് കേൾക്കുമ്പോൾ പൊതുവെ മലർന്നടിച്ച് വീഴുന്നവരാണ് മലയാളികൾ എന്ന് എവിടെയോ കേട്ടിട്ടുണ്ട് .ഞാൻ കേട്ടത് ശരിയോ തെറ്റോ ആകട്ടെ തർക്കിക്കാതെ  നമുക്ക് കാര്യത്തിലോട്ട് കടക്കാം . ഇന്നത്തെ ഇ - ട്രിക്കും ഒരു ഫ്രീ തന്നെ ആകട്ടെ എന്ന് വെച്ചു . ഇന്നത്തെ എന്‍റെ കുഞ്ഞു ഇ ട്രിക്ക് ഇന്ത്യയില്‍ നിന്ന് ഇന്ത്യയിലേക്ക് ഫ്രീ കാള്‍ എങ്ങനെ ചെയ്യാം എന്നതാണ് .



   ഈ ഫ്രീ കാളിംഗ് എങ്ങനെയെന്ന് വെച്ചാല്‍ ആദ്യം നമ്മള്‍  www.fcall.in  എന്ന വെബ്സൈറ്റില്‍ നാം രജിസ്റ്റര്‍ ചെയ്യണം ശേഷം login ചെയ്ത ശേഷം ഡയല്‍ ചെയ്യേണ്ട നമ്പര്‍ എന്റര്‍ ചെയ്യുക ഡയല്‍ ചെയ്യുക അത്ര തന്നെ . ഇതിനെ മറ്റു ഫ്രീ കാളുകളില്‍ നിന്ന്‍ വ്യത്യസ്തമാക്കുന്ന ഇതിന്‍റെ പ്രധാനപ്പെട്ട മെച്ചം വിളിക്കേണ്ടതോ വിളിക്കപ്പെടേണ്ടതോ ആയ മൊബൈലുകളില്‍ ഇന്റര്‍നെറ്റ്‌ കണക്ഷന്‍ വേണ്ട എന്നത് തന്നെയാണ്  . നമ്മള്‍ നേരത്തെ ഉണ്ടാക്കിയ അക്കൗണ്ട്‌ വെച്ച് ആ വെബ്സൈറ്റില്‍ സെറ്റ് ചെയ്യുകയേ വേണ്ടു . അത് മൊബൈല്‍ ഫോണിലെ ഇന്റര്‍നെറ്റ്‌ ആയാലും മതി .

            ഇനി ഇതുവഴി നോര്‍മലായി രണ്ട്  മിനുട്ടേ സംസാരിക്കാനാകൂ . പക്ഷെ അതിലും കൂട്ടാന്‍ സാധിക്കും . മറ്റൊന്ന്‍ ഇന്ത്യയില്‍ നിന്ന്‍ ഇന്ത്യയിലേക്ക് മാത്രമേ വിളിക്കാനാകൂ . അപ്പൊ നമ്മുടെ പാവം പ്രവാസികള്‍ക്ക് പറ്റില്ലെന്ന് ചുരുക്കം . അപ്പൊ ഓസിക്ക് വിളിച്ച് ആര്‍മാദിക്കൂ ...

മുഹമ്മദ്‌ സ്വാലിഹ് കൊഴിഞ്ഞിക്കോടന്‍

www.welcometopatchworks.blogspot.com
http://mohammedsalihkk.blogspot.in/

1 comment:

  1. ഓസിക്ക് കിട്ടിയാല്‍ ആസിഡും പഥ്യം എന്നൊക്കെ കളിയാക്കിയാലും വേണ്ടില്ല, നമുക്ക സംസാരിയ്ക്കാം!

    ReplyDelete