ആധാർ കാർഡ് വിതരണം നടന്നുകൊണ്ടിരിക്കുന്നു . എങ്കിലും പല സ്ഥലങ്ങളിലും ഇത് ഉടമസ്ഥരുടെ കയ്യിൽ കിട്ടാത്ത അവസ്ഥയാണ് കാണുന്നത് . എങ്കിലും ആധാർ കാർഡിന്റെ ആവശ്യം ഇപ്പോൾ തന്നെ സ്കൂളുകളിലും മറ്റും വന്നിട്ടുണ്ട് , അത് കൊണ്ട് തന്നെ ആ പ്രശ്നം പരിഹരിക്കാൻ ഇതാ ആധാർ PDF എങ്ങനെ എടുക്കാം ....
2. ഇപ്പോൾ വന്ന പേജ് Internet Explorer-റിൽ തന്നെ open ചെയ്യുക , അതാണ് നല്ലത്
( നിങ്ങൾ സാദാരണ Google Chrome അല്ലെങ്കിൽ Mozilla Fire fox ഉപയോഗിക്കുന്നവരാകും , Internet Explorer -ന് ഇങ്ങനെ പല ആവശ്യങ്ങളും ഉണ്ട് എന്ന് മനസിലാക്കുക )
3. ആധാർ കാർഡ് registration സമയത്ത് ഒരു സ്ലിപ് തന്നു കാണും ആ സ്ലിപ് ഉപയോഗിച്ചു വേണം ആ പേജിലെ ഫോം ഫിൽ ചെയ്യാൻ .
* ആ പേജിലെ ആദ്യത്തെ കോളത്തിൽ ( Enrolment No . എന്ന കോളം ) സ്ലിപ്പിലെ മുകളിൽ ഇടതു ഭാഗത്തുള്ള അശോക സ്തംഭത്തിന്റെ ചിത്രത്തിനു താഴെയുള്ള 14 അക്കമുള്ള Enrolment No ടൈപ്പ് ചെയ്യുക
* രണ്ടാമത്തെ കോളത്തിൽ സ്ലിപിലെ ആധാർ ലോഗോയുടെ താഴെയുള്ള Date ഉം Time ഉം ടൈപ്പ് ചെയ്യുക
* മൂന്നാമത്തെ കോളത്തിൽ താഴെയുള്ള Verification image code ടൈപ്പ് ചെയ്യുക , ശേഷം
5. ഇനി ആ പേജിന്റെ ഇടതു ഭാഗത്തെ Main menu -വിൽ നിന്നും e-aadhaar എന്നതിൽ ക്ലിക്ക് ചെയ്യുക
6. ഇപ്പോൾ വന്ന പേജിൽ നേരെത്തെ ചെയ്ത പോലെത്തന്നെ Enrolment No , Date , Time എന്നിവ നൽകുക
7. Resident Name എന്ന കോളത്തിൽ ആധാർ കാർഡ് ഉടമസ്ഥന്റെ പേര് നൽകുക , ശേഷം PIN code -ഉം Verification Code-ഉം നൽകുക
8. ഇപ്പോൾ വന്ന മൊബൈൽ നമ്പർ verify ചെയ്യാനാണ്. നിങ്ങളുടെ മൊബൈൽ നമ്പറിന്റെ അവസാനത്തെ അക്കങ്ങൾ ശരിയാണെങ്കിൽ
എന്ന ബട്ടണ്‍ ക്ലിക്ക് ചെയ്യുക
എന്ന ബട്ടണ്‍ ക്ലിക്ക് ചെയ്യുക
9. ഇപ്പോൾ നിങ്ങളുടെ മൊബൈലിലേക്ക് ഒരു SMS വന്നിട്ടുണ്ടാവും അതിലെ Password OTP No എന്ന കോളത്തിൽ ടൈപ്പ് ചെയ്ത് , ബട്ടണ്‍ ക്ലിക്കുക
10. ഇപ്പോൾ അതിനു താഴെ താഴെയുള്ള ഇമേജില്ലുള്ളത് പോലെ ഉണ്ടാകും
12 . ഇപ്പോൾ നിങ്ങളുടെ ആധാർ കാർഡ് PDF ആയി നിങ്ങളുടെ Downloads Folder -ൽ ഉണ്ടാകും
13. പക്ഷെ ആ File Open ചെയ്യുമ്പോൾ താഴെയുള്ളത് പോലെ വരും , അതിൽ Password ആയി നിങ്ങളുടെ PIN No നൽകുക .
ഇപ്പോൾ ഇതാ നിങ്ങളുടെ ആധാർ കാർഡ് PDF -ൽ , ഇത് നിങ്ങൾക്ക് Print out ചെയ്ത് ആവശ്യങ്ങൾക്ക് ഉപയോഗിക്കാവുന്നതാണ്
നിങ്ങള്‍ ചെയ്യുന്നത് ഒരു നല്ല കാര്യം. പക്ഷെ ഇ കാര്‍ഡ് കൊണ്ട് എന്ത് പ്രയോജനം എന്ന് മാത്രം പിടി കിട്ടുന്നില്ല....
ReplyDeleteഇനിയും വരും കാർഡുകൾ
ReplyDeleteഇതുകൊണ്ടൊന്നും തീരുന്നില്ല , കൂട്ടുകാരാ... NPR , അങ്ങനെ ഇനിയും ഉണ്ട് കാര്‍ഡുകള്‍ . സര്‍ക്കാരിന്റെ ഓരോ പുലിവാല്...
ReplyDeleteഇടക്കിടക്ക് സര്‍ക്കാരിന്റെ ഭീഷണി കാണാം എല്ലായിടത്തും ആധാര്‍ നിര്‍ബന്ധമാകും എന്നൊക്കെ..അത് കണ്ടു അന്വേഷിക്കാന്‍ പോയപ്പോ ഇനി അടുത്ത മാസം മാത്രമേ അപേക്ഷ സ്വീകരിക്കുന്നുള്ളൂ എന്ന്...ഇനി നമ്മള്‍ സമയമുള്ളപ്പോള്‍ മാത്രമേ എടുക്കുന്നുള്ളൂ..അല്ല പിന്നെ
ReplyDelete:)
Deleteചില അക്ഷയ കേന്ദ്രങ്ങളില്‍ എല്ലാ ദിവസവും അധാര്‍ എടുക്കുന്നുണ്ട്.
Deleteഅക്ഷയ കേന്ദ്രങ്ങളില്‍ അധാര്‍ എടുക്കുന്നുത്തിനു മുമ്പ് എഴുതിയ പോസ്റ്റാനിത് :)
Deleteഇതുവരെ അപേക്ഷ കൊടുക്കാത്തവന് കാര്‍ഡ് ഡൌണ്‍ലോഡ് ചെയ്യാന്‍ പറ്റുന്ന വല്ല സെറ്റപ്പും ഉണ്ടോ ആവോ..?
ReplyDeleteനാട്ടില്‍ വന്നാല്‍ മാത്രമേ ആധാറിന് അപ്ലൈ ചെയ്യാന്‍ സാധിയ്ക്കൂ. അത് അങ്ങനെ തന്നെയല്ലേ? ഓണ്‍ലൈന്‍ ആയി അപ്ലൈ ചെയ്യാന്‍ സാധിക്കുമോ?
ReplyDelete